ദേശ സ്നേഹ ദിനത്തിൽ വിമുക്ത ഭടന്മാരെ ആദരിച്ച് "സപ്ത"-അജിതാ ജയ്ഷോർ

ദേശ സ്നേഹ ദിനത്തിൽ വിമുക്ത ഭടന്മാരെ ആദരിച്ച് "സപ്ത"-അജിതാ ജയ്ഷോർ

  തിരുവനന്തപുരം ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ സപ്തയാണ് ദേശസ്നേഹ ദിനം വ്യത്യസ്തമായി ആഘോഷിച്ചത്. Salute from Heart എന്ന പേരിൽ നെയ്യാറ്റിൻകര ടൌൺ ഹാളിലാണ് പരിപാടി നടന്നത്. കേരള NCC നാലാം ബറ്റാലിയൻ കമാന്റിംഗ് ഓഫീസർ കേണൽ ജോണി തോമസ് ഉൽഘാടനം നിർവഹിച്ചു.വർഷങ്ങൾ നീണ്ട സൈനിക സേവനം കഴിഞ്ഞ് നാട്ടിലെത്തിയ വിമുക്ത ഭടന്മാരെ അദ്ദേഹം പൊന്നാടയും ഫലകവും നൽകി ആദരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 4 കുടുംബങ്ങൾക്കുള്ള  സാന്ത്വനം ചികിത്സാ സഹായനിധിയുടെ വിതരണം നെയ്യാറ്റിൻകര DYSP ശ്രീ അനിൽ കുമാർ നടത്തി. അകാലത്തിൽ ചരമ മടഞ്ഞ സപ്തയുടെ അംഗമായ സുഭാഷിന്റെ കുടുംബത്തിനുള്ള ധനസഹായം ഫെഡറൽ ബാങ്ക് മാനേജർ ശ്രീ അനിൽ കുമാറും 2021 വർഷത്തെ സപ്തയുടെ കലണ്ടറിന്റെ പ്രകാശനം എക്സ് സർവിസ് മെൻ ലീഗ് ജില്ലാ ട്രഷറർ ശ്രീ ജയന്തനും നിർവഹിച്ചു.സപ്ത ട്രെഷറർ സുജിത് രാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഉപദേശക സമിതി ചെയർമാൻ ശ്രീ അശോക് കുമാറാണ് അധ്യക്ഷത വഹിച്ചത്.സപ്തയുടെ അംഗങ്ങളും കുടുംബാംഗങ്ങളുമായി അമ്പതോളം പേർ പങ്കെടുത്ത പരിപാടിയിൽ അരുൺ SR നന്ദി അറിയിച്ചു. റിപബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി 26 തിയതി രാവിലെ രക്തദാനത്തിന്റെ പ്രാധാന്യം അറിയിച്ചു കൊണ്ടുള്ള ഇരു ചക്ര വാഹന റാലി തിരുവനന്തപുരം നഗരത്തിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഗാ രക്തദാന ക്യാമ്പും "സപ്ത" സംഘടിപ്പിക്കുന്നുണ്ട്.